KOYILANDY DIARY

The Perfect News Portal

പാചകവാതക വിലവർദ്ധനക്കെതിരെ സി.പി.ഐ(എം) കൊയിലാണ്ടിയിൽ പ്രതിഷേധിച്ചു

കൊയിലാണ്ടി: കേന്ദ്രസർക്കാർ പാചകവാതകത്തിനും മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങൾക്കും വർദ്ധിപ്പിച്ച വില പിൻവലിക്കണമെന്നാവാശ്യപ്പെട്ട് സി.പി.ഐ(എം) കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി.
വില നിയന്ത്രണാധികാരം തീറെഴുതിക്കൊടുത്ത്‌ കോർപ്പറേറ്റ് ശക്തികൾക്ക്‌ ലാഭംകൊയ്യാനുള്ള അവസരം ഉണ്ടാക്കിയ നരേന്ദ്രമോഡി രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നും ജനവിരുദ്ധ നയങ്ങൾ തുടർന്നാൽ ശക്തമായ ചെറുത്ത്‌നിൽപ്പ് നടത്തുമെന്നും പ്രകടനത്തിൽ പങ്കെടുത്തവർ ഏകസ്വരത്തിൽ പറഞ്ഞു.
പ്രതിഷേധ സമരത്തിൽ ലോക്കൽ സെക്രട്ടറി ടി. വി. ദാമോദരൻ, എം. സുരേന്ദ്രൻ, യു. കെ. ചന്ദ്രൻ തുടങ്ങിയവർ നേതത്വം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *