KOYILANDY DIARY

The Perfect News Portal

സേവാഭാരതിയുടെ സാമ്പത്തിക സമാഹരണത്തിന് തുടക്കമായി

കൊയിലാണ്ടി: സേവാ പ്രവർത്തന രംഗത്ത് എട്ട് വർഷമായി കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന സേവാഭാരതിയുടെ പാലിയേറ്റ് പ്രവർത്തനത്തിനായുള്ള സാമ്പത്തിക സമാഹരണത്തിന് തുടക്കമായി. കണ്ണൂർ സബ്ബ് ജഡ്ജും, ലീഗൽ സർവ്വീസ് സെക്രട്ടറിയുമായ എം. പി. ജയരാജ് ഉൽഘാടനം ചെയ്തു. വി.എം.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ പരിധിയിലും, സമീപ പഞ്ചായത്തിലെ അശരണർക്കും, അനാഥർക്കും, നിരാലംബർക്കും, നിസ്വാർത്ഥമായ സേവനങ്ങൾ ജാതി, മത, പരിഗണന കൂടാതെ, മാനവ സേവ മാധവ സേവ യെന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന സേവാഭാരതി. പാലിയേറ്റീവ് രംഗത്തെക്ക് പ്രവേശിച്ചിരിക്കുകയാണ്. പല വിധ രോഗങ്ങളാലും, വാർദ്ധക്യസഹജമായ അവശതയും, കഷ്ടപ്പാടും അനുഭവിക്കുന്നവർക്ക് നിസ്വാർത്ഥമായ സേവനമാണ് നൽകുന്നത്.

അപകടങ്ങൾ കൊണ്ടും അല്ലാതെയും, സംഭവിക്കുന്ന മുറിവുകൾ വ്രണങ്ങൾ എന്നിവ വെച്ച് കെട്ടുക, രോഗികൾക്കാവശ്യമായ മരുന്നുകൾ, യൂറിൻ റ്റ്യൂബ്, റൈസ് ട്യൂബ്, തുടങ്ങിയ ഉപകരണങ്ങളും സൗജന്യമായി നൽകി വരുന്നു’ രോഗികളെ പരിശോധിക്കാൻ സേവാഭാരതിയുടെ വാഹനത്തിൽ ഡോക്ടർമാർ, നഴ്സുമാർ, സേവാ വളണ്ടിയർമാർ വീടുകളിലെത്തി പരിചരിക്കുന്നു.  ഈ സേവനങ്ങൾക്ക് പുറമെ താലൂക്ക് ആശുപത്രിയിൽ കഞ്ഞിവിതരണം, സൗജന്യ നിരക്കിൽ ആംബുലൻസ് സർവ്വീസ്, സേവാ വാഹിനി, സേവാ മെഡിസിൻസ്, ജൻ ഔഷധി സ്റ്റോർ രക്തദാനം, വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയികളെ ആദരിക്കൽ, നിർധനരായ വിദ്യാർത്ഥികളെ സഹായിക്കുക, സാമൂഹ്യ മേഖലയിൽ തല ചായ്ക്കാക്കാനൊരിടം പദ്ധതി, മൊബൈൽ ചൂള ,മൊബൈൽ ഫ്രീസർ, മണ്ഡല മകരമാസ കാലത്ത്അയ്യപ്പസേവാകേന്ദ്രം, ശുചീകരണം, കുടിവെള്ള വിതരണം, എന്നിവയും നടത്തി വരുന്നു.

Advertisements

വളരെയധികം സാമ്പത്തിക ബാധ്യത വരുന്ന പ്രവർത്തനങ്ങൾക്കായി  സാമ്പത്തിക ബാധ്യത വരുന്നതിനാലാണ് സാമ്പത്തിക സമാഹരണത്തിന് സേവാഭാരതി രംഗത്തിറങ്ങിയിരിക്കുന്നത്. പരിപാടിയിൽ സി. ഗംഗാധരൻ മാസ്റ്റർ, രാമദാസ് തൈക്കണ്ടി, സി. കെ. ലാലു, ടി. പി. മുരളി, മഞ്ജുഷ, കെ. കെ. മുരളി മോഹനൻ കല്ല്യേരി, കെ.എം.രജി  എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *