KOYILANDY DIARY

The Perfect News Portal

പശ്ചിമഘട്ടം സരക്ഷിക്കാന്‍ ഒപ്പുശേഖരണം നടത്തി 

കൊയിലാണ്ടി:  മാധവ് ഘാഡ്കില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, പശ്ചിമഘട്ടം സരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ലോക് താന്ത്രിക് യുവജനതാദള്‍ കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടന്നു. ബസ് സ്റ്റാന്‍ഡില്‍ നടന്ന ക്യാമ്പയില്‍ പ്രവര്‍ത്തനം യുവജനതാദള്‍ സംസ്ഥാന സെക്രട്ടറി വി.പി.ലിനീഷ് ഉദ്ഘാടനം ചെയ്തു. രജീഷ് മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡണ്ട് രാമചന്ദ്രന്‍ കുയ്യാണ്ടി, ബാബു കുളൂര്‍, രാധാകൃഷ്ണന്‍, അവിനാഷ് ചേമഞ്ചേരി, രജിലാല്‍ മാണിക്കോത്ത്, ശിവന്‍ മലയില്‍, പി.വി.വിനോദ്, സന്ദീപ്, ദേവദര്‍ശ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *