KOYILANDY DIARY

The Perfect News Portal

വെങ്ങളം ബൈപ്പാസിൽ സ്വകാര്യ ബസ്സും, കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ചു

കൊയിലാണ്ടി: വെങ്ങളം ബൈപ്പാസിൽ സ്വകാര്യ ബസ്സും, കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഗതാഗതം തടസ്സപ്പെട്ടു. പാലോറ മലയിൽ ആണ് അപകടം. തലശ്ശേരിയിൽ നിന്ന് ഗുരുവായൂരിലെക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ കെ.എസ്.ആർ.ടി.സിയും, വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത് കെ.എസ്.ആർ.ടി.സിയുടെ മുൻഭാഗത്തെ ചില്ലുകൾ പൂർണ്ണമായും തകർന്നു. ഇന്നു രാവിലെ 9.30 ഓടെയാണ്  അപകടം. ഗതാഗത തടസ്സം ഉണ്ടായതിനെ തുടർന്ന് വാഹനങ്ങൾ അത്തോളി വഴി തിരിച്ചുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *