KOYILANDY DIARY

The Perfect News Portal

പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ ഒന്നാം ഘട്ടം നാളെ

കോഴിക്കോട്: പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ ഒന്നാം ഘട്ടം ഞായറാഴ്ച നടക്കും. ജില്ലയില്‍ അഞ്ച് വയസ്സിനു താഴെയുള്ള 2,42,267 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനംചെയ്യും. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി ശനിയാഴ്ച മാനാഞ്ചിറയില്‍ ഫ്‌ളാഷ് മോബ് നടക്കും. ജില്ലയില്‍ പരിപാടിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അംഗന്‍വാടി, ആരോഗ്യസ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, മദ്രസകള്‍, വായനശാലകള്‍ എന്നീ ബൂത്തുകളും റെയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങി 56 ട്രാന്‍സിറ്റ് ബൂത്തുകളും 150 മൊബൈല്‍ ടീമുകളും ക്രമീകരിച്ചിട്ടുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികളുടെ കുഞ്ഞുങ്ങള്‍ക്ക് തുള്ളി മരുന്ന് നല്‍കുന്നതിനായി പ്രത്യേക കര്‍മ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ടെന്ന് ഡോ. സരളാ നായര്‍, ഡോ. അജിത്ത് പി., ഡോ. എ.എം. ഷരീഫ് തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *