KOYILANDY DIARY

The Perfect News Portal

പയ്യോളി ദേശീയപാതയിൽ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

പയ്യോളി: ദേശീയപാതയിൽ മൂരാട് ഓയിൽമില്ലിന് സമീപം ലോറി മറിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന പാഴ്സൽ ലോറിയാണ് മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന തൊടുപുഴ സ്വദേശികളായ ഡ്രൈവറും ക്ലീനറും പരിക്കില്ലാതെ രക്ഷപ്പെട്ടു.

അപകടം നടക്കുമ്പോൾ ചാറ്റൽ മഴയുണ്ടായിരുന്നു. എതിർ ദിശയിൽനിന്നു വന്ന ഒരു കാറിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ നിയന്ത്രണം വിട്ട ലോറി റോഡിന് കുറുകെ മറിയുകയായിരുന്നു. ഏഴരയോടെ ക്രെയിനെത്തി ലോറി മാറ്റിയതോടെ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു. രാവിലെ 11 മണിയോടെയാണ് ഗതാഗതം സാധാരണനിലയിലായത്. പയ്യോളി പോലീസും നാട്ടുകാരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *