KOYILANDY DIARY

The Perfect News Portal

പന്തലായനി ശ്രീ അഘോരശിവ ക്ഷേത്രം മഹാശിവരാത്രി ഉത്സവം സമാപിച്ചു

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം സമാപിച്ചു. ഭക്തജനങ്ങളെ വിസ്മയിപ്പിച്ച് അഖണ്ഡ നൃത്താർച്ചന. കഴിഞ്ഞ എട്ടു വർഷങ്ങളായി നടത്തി വരുന്ന നൃത്താർച്ചനയ്ക്ക് ക്ഷേത്രം മേൽശാന്തി പ്രസാദ് നമ്പൂതിരി ദീപം തെളിയിച്ചു. ദീപ്തി പാറോലിന്റെ നൃത്തത്തോട്കൂടി അർച്ചനയ്ക്ക് തുടക്കമായി. തെന്നിന്ത്യയിലെ പ്രമുഖ നർത്തകരായ ഡോ: അർദ്ധനാരീശ്വർ വെങ്കിട്, സഞ്ജയ് ജോഷി, ദീപ്തി പാറോൽ, കലാമണ്ഡലം അശ്വതി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. കഠിന വ്രതമനുഷ്ഠിച്ച് കൊണ്ട് ശിവഭഗവാന് സമർപ്പിക്കുന്ന പ്രധാന വഴിപാടായ ശയനാവദക്ഷിണം ക്ഷേത്രമുറ്റത്ത് നടന്നു. അർദ്ധയാമ പൂജയോടു കൂടി ഈ വർഷത്തെ ആഘോഷം സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *