KOYILANDY DIARY

The Perfect News Portal

യുദ്ധ ഭീകരതയെ തുറന്നു കാട്ടി വിദ്യാർത്ഥികൾ ദൃശ്യാവിഷ്കാരം നടത്തി

കൊയിലാണ്ടി: സ്കൂൾ ആർട്സ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ യുദ്ധ ഭീകരതയെ തുറന്നുകാട്ടാനായി ദൃശ്യാവിഷ്കാരം നടത്തി. മഹായുദ്ധങ്ങൾ ബാക്കി വെച്ച ദുരിതങ്ങൾ ഇന്നും ലോകത്തുനിന്ന് വേർപെട്ടു പോയിട്ടില്ല. യുദ്ധത്തിന്റെ ഓർമ്മ എന്നും നടുക്കുന്നതാണ്. ഇപ്പേഴിതാ വീണ്ടും ലോകത്തിനെ മുൾമുനയിൽ നിർത്തി കൊണ്ട് മൂന്നാം ലോക മഹായുദ്ധത്തിലേക്കോ?. എന്ന സംശയമുണർത്തി യുദ്ധം തുടങ്ങിയിരിക്കയാണ്. യുദ്ധ കെടുതിയിൽ ബലിയാടാവുന്നത് എപ്പോഴും കുട്ടികളാണ്. ഈ ഉൾകൊള്ളലിൽ നിന്നാണ്ഇത്തരമൊരു ദൃശ്യാവിഷ്കാരത്തിന് തയ്യാറായത്.

ദേശീയപാതാ വികസനത്തിനായ് പൊളിച്ച കെട്ടിടാവശിഷ്ടങ്ങൾക്കിടയിലായിരുന്നു ദൃശ്യാവിഷ്കാരം നടത്തിയത് ആദ്യം കാഴ്ചക്കാരിൽ ആശങ്ക ഉണ്ടാക്കിയെങ്കിലും കാര്യം മനസ്സിലായതോടെ അഭിനന്ദനങ്ങളുമായ് ഒട്ടേറേപ്പേർ വന്നു. പ്രധാനാധ്യാപിക വിജിത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. അധ്യാപകരായ ഹാറൂൺ അൽ ഉസ്മാൻ, കെ. നിശാന്ത് എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികളായ പി. എസ്. അഭിജിത്ത്, ടി. ദേവിക, വിഷ്ണു നന്ദൻ കെ.ടി, നിരഞ്ജന, അഭിനവ് ജീവൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *