KOYILANDY DIARY

The Perfect News Portal

എസ്.ഐ.യെ അടിച്ചു ഗുരുതരമായിപരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

കൊയിലാണ്ടി: സംഘർഷം തടയാനെത്തിയ എസ്.ഐ.യെ അടിച്ചു ഗുരുതരമായിപരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ മുചുകുന്ന് പടിഞ്ഞാറെ അണെലാം കണ്ടി രജീഷ് (39) നെയാണ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ എസ്.ഐ.രവീന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 27 ന് രാത്രിയിലാണ് സംഭവം മുചുകുന്ന് ഓട്ടുകമ്പനിക്ക് സമീപം രണ്ട് പേർ അടി പിടികൂടുന്നത് തടയാനെത്തിയതായിരുന്നു എസ്.ഐ. തുടര്ന്ന് എസ്.ഐ. രവീന്ദ്രനെയും പോലീസ് പാർട്ടിയെയും അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു ഇവര്. ഇടിയുടെ ആഘാതത്തിൽ. താടിയെല്ല് പൊട്ടി. പ്രതിയെ 341, 353 ,332 വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാണ്ടു ചെയ്തു. മുചുകുന്ന് മേഖലയിൽ മദ്യപൻമാരുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *