KOYILANDY DIARY

The Perfect News Portal

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ ചേർന്നു


കൊയിലാണ്ടി: പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ട് വിനിയോഗത്തിൻ്റേ ഭാഗമായുള്ള പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ ചേർന്നു. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി. ശിവാനന്ദൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ എം സുഗതൻ മാസ്റ്റർ, സതി കിഴക്കയിൽ, സി കെ ശ്രീകുമാർ, ഷീബ രാമചന്ദ്രൻ, ഷീബ മലയിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ ജീവാനന്ദൻ മാസ്റ്റർ, ഷീബ ശ്രീധരൻ, കെ ടി എം കോയ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സിന്ധുസുരേഷ്, ദുൾക്കിഫിൽ, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ വിജയ രാഘവൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം പി മൊയ്തീൻ കോയ സെക്രട്ടറി എ ടി മനോജ് കുമാർ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *