KOYILANDY DIARY

The Perfect News Portal

ബസ്സ്സ്റ്റാന്റ് നടത്തിപ്പിൽ അഴിമതി ആരോപണം: നഗരസഭ കൗൺസിലിൽ പ്രതിപക്ഷ ബഹളം. യു.ഡി.എഫ്. അംഗങ്ങൾ കൗൺസിൽ വിട്ടിറങ്ങി

കൊയിലാണ്ടി: ബസ്സ്സ്റ്റാന്റ് നടത്തിപ്പിൽ അഴിമതി ആരോപണം: നഗരസഭ കൗൺസിലിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം കൗൺസിൽ വിട്ടിറങ്ങി നഗരസഭ ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ചു. സോളസ് ആഡ് സൊല്യൂഷൻസ് എന്ന സ്വകാര്യ സ്ഥാപത്തിന് കൊയിലാണ്ടി നഗരസഭ ബസ്സ്സ്റ്റാന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിവരാവകാശ രേഖ പ്രകാരം 680940/- രൂപയുടെ അഴിമതി നടന്നതായി യൂത്ത് കോൺഗ്രസ്സ് ആരോപണം ഉന്നയിച്ച വിഷയം കൊയിലാണ്ടി ഡയറി വാർത്ത പുറത്ത് വിട്ടിരുന്നു. തുടർന്നാണ് ഇന്ന് നടന്ന നഗരസഭ കൗൺസിലിൽ യു.ഡി.എഫ്. വിഷയം അവതരിപ്പിച്ചത്. ഇതിൽ സെകട്ടറി നൽകിയ മറുപടിയിൽ തന്നെ അഴിമതി ഒളിഞ്ഞിരിക്കുകയാണെന്നാണ് പ്രതിപക്ഷം. മറുപടിയിൽ അവ്യക്തതകളും പലതിനും ഉത്തരം പറയാൻ പറ്റാത്ത അവസ്ഥയിലുമായതോടെയാണ് പ്രതിപക്ഷം ഭഹളം വെച്ച് പുറത്തിറങ്ങിയത്.

സോളസ് എന്ന കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. സംഭവത്തിനെതിരെയും, കെ. റിയിലിനെതിരെയും പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയം തള്ളിയതിന തുടർന്നാണ് പ്രതിപക്ഷ യു.ഡി.എഫ്. കൌൺസിലർമാർ യോഗം ബഹിഷ്ക്കരിച്ച് പ്രകടനമായി പുറത്തേക്ക് പോയത്. ബസ്സ് സ്റ്റാൻ്റ് സ്വകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടി നഗരസഭ തീറെഴുതികൊടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷം പറഞ്ഞു.

ബസ്സ്സ്റ്റാന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ വ്യക്തി 24 ചോദ്യങ്ങൾ ഉന്നയിച്ച് വിവരാവകാശരേഖ ആവശ്യപ്പെട്ടിരുന്നു. അതിന് സെക്രട്ടറി കൊടുത്ത മറുപടിയിൽ 5 ചോദ്യങ്ങൾക്ക് മാത്രമാണ് ഉത്തരം നൽകിയിട്ടുള്ളത്. ഇതിൽ വൻ അഴിമതിയാണ് നടന്നതെന്ന് യൂത്ത് കോൺഗ്രസ്സ് നേരത്തെ ആരോപിച്ചിരുന്നു. 18000 രൂപ മാസ വാടക നിശ്ചയിച്ച സോളസ് എന്ന കമ്പനിയ്ക്ക് 3 വർഷത്തെ വാടകയായ 680940/- രൂപയാണ് ഇളവ് നൽൽകിയതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കൂടാതെ എഗ്രിമെൻ്റ് പ്രകാരമുള്ള 17 ഓളം വ്യവസ്ഥകളിൽ 15 ഓളം വ്യവസ്ഥകളും ഇതുവരെയായ് പാലിച്ചിട്ടില്ല.

Advertisements

കൂടാതെ നഗരസഭ അറിയാതെ സോളസ് എന്ന സ്ഥാപനം ബസ്സ് സ്റ്റാൻ്റ് ബിൽഡിംഗിലെ കെട്ടിടം കൈയ്യേറുകയും പിന്നീട് വിജയ വിഷ്വൽ എന്ന സ്ഥാപനത്തിന് നഗരസഭ അറിയാതെ മറ്റിച്ചുകൊടുക്കുകയാണുണ്ടായത്. ഇതിൽ വൻ അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷം. കൌൺസിലർമാരായ രത്നവല്ലി ടീച്ചർ, വി.പി. ഇബ്രാഹിം കുട്ടി, എ. അസീസ് മാസ്റ്റർ, മനോജ് പയറ്റു വളപ്പിൽ, കെ. എം. നജീബ്, രജീഷ് വെങ്ങളത്ത് കണ്ടി, ഷീബ അരീക്കൽ, ജിഷ പുതിയേടത്ത്, കേളോത്ത വത്സരാജ്, ഫാസിൽ, ജമാൽ മാസ്റ്റർ, റഹ്മത്ത് തുടങ്ങി പതിനാറോളം കൌൺസിലർമാരാണ് ബഹളം വെച്ച് പുറത്തിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *