KOYILANDY DIARY

The Perfect News Portal

പത്മശ്രീ ഗുരു ചേമഞ്ചേരിയെ ആദരിച്ചു

കൊയിലാണ്ടി : പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. ക്ഷേത്രം ൽേശാന്തി സി. പി. സഖലാലൻ ശാന്തി പർണ്ണകുംഭംനൽകി താലപ്പലിയോടുകൂടി ഗുരുവിനെ സ്വീകരിച്ചു. ക്ഷേത്രയോഗം പ്രസിഡണ്ട് കെ. അശോകൻ പൊന്നാട അണിയിച്ചു. കെ. കുഞ്ഞിക്കണാരൻ ഉപഹാരം നൽകി.

ചടങ്ങിന് ആഘോഷകമ്മിറ്റി ചെയർമാൻ പി. വി. സന്തോഷ്, സെക്രട്ടറി എം.വി. ഷംജിത്തലാൽ, ഡയറക്ടർമാരായ ടി. വി. വിജയൻ. മനോജ് പയറ്റുവളപ്പിൽ, കെ. ശിവദാസൻ, പി. കെ. ശശീന്ദ്രൻ, എന്നിവർ നേതൃത്വം നൽകി. ക്ഷേത്രോത്സവത്തോടനുബന്ധിച്ച നടന്ന സമൂഹസദ്യയിലും ഗുരുപങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *