KOYILANDY DIARY

The Perfect News Portal

പത്തുമാസം പ്രായമുള്ള കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം

ആലപ്പുഴ : കേള്‍വി ശക്തിയില്ലാത്ത, പത്തുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം ശിക്ഷ. ആലപ്പുഴ കറ്റാനം സ്വദേശിനി ദീപയ്ക്കാണ് (34) ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

2011 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. കുഞ്ഞിനെ വിഷം നല്‍കി അമ്മ ദീപ കൊലപ്പെടുത്തിയെന്നായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദം. വിചാരണ വേളയില്‍ ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരാണെന്നും കോടതി കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്ന് ശിക്ഷ വിധിക്കുകയായിരുന്നു. ഭര്‍ത്താവിനോട് വഴക്കിട്ട് സ്വന്തം വീട്ടില്‍ പോയ ദീപ കുഞ്ഞിന് വിഷം നല്‍കിയ ശേഷം ജീവനൊടുക്കാനും ശ്രമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *