KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ വിപഞ്ചിക കുടുംബശ്രീയുടെ അഞ്ചാം വാർഷികാഘോഷം

കൊയിലാണ്ടി: നഗരസഭ വിപഞ്ചിക കുടുംബശ്രീയുടെ അഞ്ചാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടി മുൻ നഗരസഭ കൌൺസിലറും ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന പി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള സ്പോർട്സ് കൌൺസിൽ സംഘടിപ്പിച്ച സംസ്ഥാനതല യോഗ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രമ്യ രമേഷ് ബാബുവിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

തുടർന്ന് കുടുംബശ്രീ പ്രവർത്തകരുടെ വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു. ചടങ്ങിൽ കുടുംബശ്രീ സിക്രട്ടറി ജോബിന സുനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. ഉപഹാരം ഏറ്റുവാങ്ങിയ കുടുംബശ്രീ പ്രസിഡണ്ട്കൂടിയായ രമ്യ, എ.ഡി.എസ്. സിക്രട്ടറി ബിന്ദു,  മുൻ സിക്രട്ടറി ദേവി എന്നിവർ സസാരിച്ചു. വീണ സതീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *