KOYILANDY DIARY

The Perfect News Portal

പണിമുടക്കിയ ജീവനക്കാർ വിശദീകരണ യോഗം നടത്തി

കൊയി ലാണ്ടി: യു.ടി.ഇ.എഫ്. കൊയിലാണ്ടി താലൂക്ക് തല പണിമുടക്ക് വിശദീകരണ യോഗം നടന്നു. ശമ്പള പരിഷ്കരണ റിപ്പോർട്ട് തള്ളിക്കളയണമെന്ന് എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പർ. ടി. ഹരിദാസൻ പറഞ്ഞു. യു.ടി.ഇ.എഫ്. താലൂക്ക്തല പണിമുടക്ക് വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റിയംഗം വി. പ്രതീഷ് അധ്യക്ഷനായി. പി.കെ.രാധാകൃഷ്ണൻ, സുരേഷ്, രവി വള്ളിൽ, മണി, എം. ഷാജീവ് കുമാർ, എൻ. സന്തോഷ് കുമാർ, എം. ഷാജി മനേഷ്, പ്രദീപ് സായിവേൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *