KOYILANDY DIARY

The Perfect News Portal

പടയൊരുക്കം ജാഥയ്ക്ക് കൊയിലാണ്ടിയിൽ ആവേശകരമായ സ്വീകരണം

കൊയിലാണ്ടി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയ്ക്ക് കൊയിലാണ്ടിയിൽ ആവേശകരമായ സ്വീകരണം. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡി സർക്കാർ രാജ്യത്തെ തകർത്ത് കൊണ്ടുള്ള ഭരണമാണ് നടത്തുന്നത്. വർഗ്ഗീയ ശക്തികൾക്ക് വളരാൻ ആവശ്യമായ സാഹചര്യമാണ് മോഡി ഒരുക്കുന്നത്. ഇത് മതേ തരത്വം തകർക്കൻ ഇടയാക്കും.

 

11

നിയമ ലംഘനം നടത്തുന്ന മന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കാൻ മുഖ്യമന്ത്രി മടിക്കുകയാണെന്ന്‌എന്ന് അദ്ദേഹം പറഞ്ഞു. ഇടതു പക്ഷ മുന്നണി എന്ന പേര് മാറ്റി മുതലാളി പക്ഷ ഏകാധിപത്യ മുന്നണി എന്നാക്കി മാറ്റുന്നതാണ് ഉചിതമെന്ന് കെ.പി.സി.സി. മുൻ പ്രസിഡണ്ട് വി.എം.സുധീരൻ പറഞ്ഞു.

പടയൊരുക്ക സ്വീകരണ സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.പി.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി.മെമ്പർ പി.വി.ഗംഗാധരൻ, എം.കെ.രാഘവൻ, എം.പി, കെ. സുധാകരൻ വി.ഡി.സതീശൻ, ബെന്നി ബെഹനാൻ, സി.പി.ജോൺ, ജോണി പി.നെല്ലൂർ, പി’ കെ. കെ. ബാവ, ഡോ. എം. കെ.മുനീർ, എൻ. സുബ്രഹ്മണ്യൻ, സി.വി.ബാലകൃഷ്ണണൻ, ഷാനി മോൾ ഉസ്മാൻ, റഷീദ് വെങ്ങളം, യു രാജിവൻ സംസാരിച്ചു.

Advertisements

യൂത്ത് ലീഗ്, കെ.എസ്.യു., എം.എസ്.എഫ്.പ്രവർത്തകർ സ്വീകരണത്തിൽ സജീവമായി പങ്കെടുത്തു. രാത്രി ഒമ്പതര യോടെയാണ് കൊയിലാണ്ടിയിൽ പടയൊരുക്കം ജാഥ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *