KOYILANDY DIARY

The Perfect News Portal

വെള്ളറക്കാട് റെയിൽവെ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണം

കൊയിലാണ്ടി: അര നൂറ്റാണ്ട് പഴക്കമുള്ള വെള്ളറക്കാട് റെയിൽവെ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. അരനൂറ്റാണ്ട് പഴക്കം കഴിഞ്ഞിട്ടും പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടണമെന്ന ആവശ്യത്തിന് അധികൃതർ പച്ചക്കൊടി കാണിച്ചിട്ടില്ല. ഉള്ള പ്ലാറ്റ്ഫോമിന് ഉയരമില്ലാത്തത് സ്ത്രീകൾ, വൃദ്ധർ, ഭിന്നശേഷിയുള്ളവർ, വിദ്യാർത്ഥികൾക്കും ഏറെ ബുദ്ധിമുട്ടനുഭവപ്പെടുന്നു. ഇവിടെ നിന്നും കോഴിക്കോട്, ഫറോക്ക്, മേഖലയിലെക്ക് നിരവധി യാത്രക്കാർ സ്ഥിരയാത്ര കാരായുണ്ട്.

ഇവർക്ക് സീസൺ ടിക്കറ്റ് എടുക്കാൻ കഴിയാത്ത അവസ്ഥയാണ് മാസങ്ങളായി സീസൺ ടിക്കറ്റ് വിതരണം നിലച്ചിട്ട് അധികൃതരെ വിവരമറിയിച്ചപ്പോൾ ടിക്കറ്റ് പ്രിൻറ് ചെയ്യുന്ന സ്ഥലത്ത് ജീവനക്കാരില്ലാ എന്നാണ് മറുപടി. പ്ലാറ്റ്ഫോമിന് നീളം ഇല്ലാത്തത് കാരണം ഇവിടെ ഇറങ്ങേണ്ട യാത്രക്കാർ തൊട്ടടുത്ത സ്റ്റേഷനിലാണ് ഇറങ്ങു ത്. റെയിൽ വെ മാനേജർക്കും, സ്ഥലം എം.പിക്കും നിവേദനം നൽകാനുള്ള ഒരുക്കത്തിലാണ് സ്നേഹതീരം ഭാരവാഹികൾ.

പുതിയ ഭാരവാഹികളാകളായി കെ.എം.ചന്ദ്രൻ (പ്രസിഡണ്ട്) പി.വി.ഗംഗാധരൻ (വൈ. പ്രസി) കെ.പി.രാഘവൻ (സെക്ര) കെ.കെ.രാധാകൃഷ്ൻ (ജോ. സി ക്ര) കെ.കെ.ചന്ദ്രൻ (ട്രഷറർ) തുടങ്ങിയ വരെ തെരഞ്ഞെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *