KOYILANDY DIARY

The Perfect News Portal

നോക്കു കുത്തി സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം


കൊയിലാണ്ടി: കേരളത്തിലെ ക്രമസമാധാനം തകർന്ന് ഗുണ്ടകൾ വിളയാടുമ്പോൾ പോലീസ് നോക്കുകുത്തിയായി നിൽക്കുന്നെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷന് മുന്നിൽ നോക്കു കുത്തി സ്ഥാപിച്ചു. പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി ഉദ്‌ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് അജയ് ബോസ്‌ അധ്യക്ഷത വഹിച്ചു.

രജീഷ് വെങ്ങളത്തുകണ്ടി, ദിനേശൻ കോരപ്പു, തൻഹീർ കൊല്ലം, റാഷിദ് മുത്താമ്പി, ഷഫീർ വെങ്ങളം, സുധീഷ് പൊയിൽക്കാവ്, നിധിൻ പ്രഭാകരൻ, അഡ്വ. ഷഹീർ, അദൃശ്യ ഒ. വി, റൗഫ് ചെങ്ങോട്ടുകാവ് എന്നിവർ സംസാരിച്ചു. അമൽ ചൈത്രം എളാട്ടേരി, റംഷി കാപ്പാട്, നൗഷാദ് മങ്കുണ്ടിൽ, നിമ്നാസ് കോടിക്കൽ, അക്ഷയ് ബാബു, നിതിൻ തിരുവങ്ങൂർ, രതീഷ് കെ. കെ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *