KOYILANDY DIARY

The Perfect News Portal

സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ സാഗര നീലിമ ചിത്ര പ്രദർശനം

കൊയിലാണ്ടി: സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ സാഗര നീലിമ ചിത്ര പ്രദർശനം സംഘടിപ്പിച്ചു. പൂക്കാട് കലാലയം ചുമർച്ചിത്ര വിഭാഗം കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച സാഗര നീലിമ ചിത്ര പ്രദർശനത്തിൽ, അതിഥിയായി എത്തിയത് ആർട്ടിസ്റ്റ് മദനൻ. വിനയാന്വിതരായി ലോകത്തെ നോക്കി കാണുമ്പോഴാണ് കാലവും കലാകാരനും പ്രകാശിക്കുകയെന്ന് മദനൻ ചിത്രകാരൻമാരെ ഓർമിപ്പിച്ചു. എഴുത്തുകാരൻ അബൂബക്കർ കാപ്പാടും ചിത്രകാരൻമാരുമായുള്ള അഭിമുഖത്തിൽ പങ്ക് ചേർന്നു. ചുമർചിത്ര ശൈലിയിൽ ആവിഷ്കരിച്ച ബഹുവർണ ചിത്രങ്ങൾ ധാരാളം കാണികളെ ആകർഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *