KOYILANDY DIARY

The Perfect News Portal

അവാർഡ് ജേതാക്കളെ മാജിക് അക്കാഡമി ആദരിച്ചു

കൊയിലാണ്ടി: സംസ്ഥാന അദ്ധ്യാപക അവാർഡുകൾ ലഭിച്ച ഡോ.പി.കെ. ഷാജി, എം.ജി.ബൽരാജ്, മികച്ച എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ എ.കെ.അഷ്‌റഫ് എന്നിവരെ മാജിക് അക്കാഡമി ആദരിച്ചു. അക്കാഡമി അംഗങ്ങൾ കൂടിയായ പുരസ്‌കാര ജേതാക്കൾക്ക് കെ. ദാസൻ എം.എൽ.എ. ഉപഹാരങ്ങൾ നൽകി. നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. അക്കാഡമി എക്‌സിക്യൂട്ടീവ് ഡയറക്ടർ മജിഷ്യൻ ശ്രീജിത്ത് വിയ്യൂർ, എ.സുബാഷ് കുമാർ, ബിജേഷ് ഉപ്പാലക്കൽ, സിജു.കെ.ഡി, യു.കെ.ചന്ദ്രൻ, പി.കെ.കെ.പന്തലായനി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *