KOYILANDY DIARY

The Perfect News Portal

നിർമ്മാണ തൊഴിലാളികൾ കൊയിലാണ്ടി ഹെഡ്പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

വീഡിയോ കാണാം.. കൊയിലാണ്ടി: ഡിസംമ്പർ 2, 3 തിയ്യതികളിൽ നടത്തുന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി CWFI യുടെ നേതൃത്വത്തിൽ നിർമ്മാണ തൊഴിലാളികൾ കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. നിർമാണ തൊഴിലാളികളുടെ പെൻഷൻ ബാധ്യത കേന്ദ്ര സർക്കാർ ഏറ്റെടുക്കുക, സിമൻറ്, കമ്പി, തുടങ്ങിയ നിർമാണ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം തടയുക, 1996 ലെ ക്ഷേമനിധി സെസ്സ് നിയമം സംരക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുയർത്തിക്കൊണ്ടായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. കൊയിലാണ്ടി പട്ടണത്തിലൂടെ പ്രകടനമായി പോസ്റ്റോഫീസ് പരിസരത്ത് എത്തിച്ചേരുകയായാരുന്നു.

മാർച്ച് DYFI ജില്ലാ പ്രസിഡണ്ട്, അഡ്വ. എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു, ഏരിയാ പ്രസിഡണ്ട് എം. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു, വി.എം. ഉണ്ണി, സി.കെ. മല്ലിക, എ.എം. കുഞ്ഞിക്കണാരൻ, സി.കെ.ഉണ്ണി, കെ. കെ ഗണേശൻ, വി.പി. ബാബു, ആർ. കെ. ചന്ദ്രൻ, വി.എം. സിറാജ് എന്നിവർ സംസാരിച്ചു. എൻ. കെ. ഭാസ്കരൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *