KOYILANDY DIARY

The Perfect News Portal

നിർധനർക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയും ശിഹാബ് തങ്ങൾ സ്വയം സഹായ സംഘവും വനിതവിംഗും സംയുക്തമായി നടത്തിയ നിർധനർക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കോഴിക്കോട് സൗത്ത് മണ്ഡലം പ്രവാസി ലീഗ് സെക്രട്ടറി പി.കെ കോയ പരിപാടി ഉദ്ഘാടനം ചെയ്തു.

റിലീഫ് കമ്മിറ്റി കൺവീനർ എ.കെ ജാബിർ കക്കോടി അധ്യക്ഷനായി. സാബിറ പൈക്കാട്ട്, പി. മുഹമ്മദ് ബഷീർ, ടി. സക്കീല, കെ.പി അബൂബക്കർ എന്നിവർ സംസാരിച്ചു. എം.ടി സാബിറ സ്വാഗതവും കെ. എം മുനീറ നന്ദിയും പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *