KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ താറ്റുവയൽ കുനി മാധവിയുടെ വീട് പുനർ നിർമ്മിച്ച് നൽകി

കൊയിലാണ്ടി നഗരസഭയിലെ പതിനാറാം വാർഡിൽ കാലവർഷക്കെടുതിയിൽ തകർന്നു വീണ താറ്റുവയൽ കുനി വൃന്ദാവനം മാധവിയുടെ വീട് പുർനിർമ്മിച്ചു നൽകി. രണ്ടു ലക്ഷം രൂപ ചിലവഴിച്ചാണ് വീടിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. 16-ാം വാർഡിലെ കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ ജനകീയ ധനസമാഹരണത്തിലൂടെയും, ബിരിയാണിന ചാലഞ്ച് നടത്തിയുമാണ് വീട് നിർമ്മിക്കാനുള്ള തുക കണ്ടെത്തിയത്. ഇതോടെ നിരാലംബയായ മാധവിക്കും അവിവാഹിതയായ മകൾക്കും ഇനി വെയിലും മഴയും കൊള്ളാതെ സുരക്ഷിതമായി കിടന്നുറങ്ങാം..

വീടിന്റെ താക്കോൽദാനം വടകര എം.പി കെ മുരളീധരൻ നിർവഹിച്ചു. ചടങ്ങിൽ SSLC, PLUS TWO, USS, LSS ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു. വാർഡ് കൗൺസിൽ ജിഷ പുതിയടത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ മുഖ്യ പ്രഭാഷണം നടത്തി. രാജേഷ് കീഴരിയൂർ, വി.ടി സുരേന്ദ്രൻ, രജീഷ് വെളത്തുകണ്ടി, ടി കെ നാരായണൻ, കലേഷ് വി കെ, ഗണേശൻ ചാലോറ മഠത്തിൽ, കെ. ബാലകൃഷ്ണൻ, മിഥുൻ കുമാർ കെ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സിബിൻ കണ്ടത്തനാരി സ്വാഗതവും ടി.കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *