KOYILANDY DIARY

The Perfect News Portal

നിർദ്ദേശം ലംഘിച്ച് മത്സ്യം വാങ്ങാനെത്തിയ രണ്ടു പേർക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു

കൊയിലാണ്ടി: ലോക് ഡൗൺ ലംഘിച്ച് ഹാർബറിൽ മത്സ്യം വാങ്ങാനെത്തിയ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. കുറ്റ്യാ ടി തീക്കുനി സ്വദേശി പുതുശ്ശേരി ഇസ്മായിൽ, ചേലിയ സ്വദേശി രാമൻ എന്നിവർ ക്കെതിരെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. കൊയിലാ ണ്ടി ഹാർബറിൽ മൊത്ത വ്യാപാരം മാത്രമെ അനുവദിക്കുകയുള്ളുവെന്ന് എസ്.ഐ. കെ. രാജേഷ് കുമാർ പറഞ്ഞു. വീട്ടാവശ്യത്തിന് അതാതു പ്രദേശത്തെ മത്സവ്യാപരികളിൽ നിന്ന് മീൻ വാങ്ങണമെന്നാണ് പോലീസ് നിർദ്ദേശം. ലോക് ഡൗൺ ലംഘനം തടയാനും ഹാർബറിലെ ആൾത്തിരക്ക് ഒഴിവാക്കാനുമുള്ള നടപടി തുടർന്നുള്ള ദിവസങ്ങളിൽ കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *