KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സഹകരണ ആശുപത്രി സേവനം ഒരു ഫോൺ കോളിൽ ലഭ്യമാകും

കൊയിലാണ്ടി സഹകരണ ആശുപത്രി സേവനം ഒരു ഫോൺ കോളിൽ ലഭ്യമാകും  ഇതിനായി ടെലിമെഡിസിൻ സംവിധാനം നിലവിൽ വന്നു.  കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാനാണ് കൊയിലാണ്ടി സഹകരണ ആശുപത്രി സേവനം ഇനി മുതൽ ഒരു ഫോൺ കോളിൽ ലഭ്യമാക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഒപ്പം നിമിഷ നേരം കൊണ്ട് മരുന്നുകളും വീട്ടിലെത്തും. ഇതിനായി ടെലി മെഡിസിൻ സൗകര്യം ആരംഭിച്ച് കഴിഞ്ഞു. ലോക് ഡൗൺ കാരണം പുറത്തിറങ്ങാൻ കഴിയാതെ പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് കൊയിലാണ്ടി സഹകരണ ആശുപത്രിയിലെ ഡോക്ടറുമായി ഫോണിൽ സംസാരിച്ച് രോഗവിവരം ഡോക്ടറെ ബോധ്യപ്പെടുത്താം  ഡോക്ടറുടെ കുറിപ്പടിയുള്ള മരുന്നുകൾ ഉടൻതന്നെ ഇവർക്ക് വീട്ടിൽ എത്തിച്ചു നല്കും.
കിടപ്പ് രോഗികൾക്കും, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും ആശുപത്രി യാത്ര പരമാവധി ഒഴിവാക്കി ഈ സേവനം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് ആശുപത്രി സെക്രട്ടി മധുസൂദനൻ പറഞ്ഞു.  ആശുപത്രിയുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് മാത്രമാണ് ഈസേവനങ്ങൾ ലഭ്യമാക്കുകയെന്ന്  സെക്രട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *