KOYILANDY DIARY

The Perfect News Portal

നിര്‍ദേശങ്ങള്‍ക്കു വഴങ്ങാത്ത പെണ്‍കുട്ടികളെ മരുഭൂമിയില്‍ കുഴിച്ചുമൂടാന്‍ ശ്രമിച്ചതായി പരാതി

കൊച്ചി: നിര്‍ദേശങ്ങള്‍ക്കു വഴങ്ങാത്ത പെണ്‍കുട്ടികളെ മരുഭൂമിയില്‍ കുഴിച്ചുമൂടാന്‍ ശ്രമിച്ചതായി പരാതി.
ദുബൈ പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ട പൂവത്തൂര്‍ സ്വദേശിനിയുടെ മൊഴി. യുവതി പോലീസിന് നല്‍കിയ രഹസ്യമൊഴിയാണ് പുറത്തുവിട്ടത്.

വീട്ടുജോലി വാഗ്ദാനം ചെയ്ത മനുഷ്യക്കടത്തു സംഘം തന്നെ കൈമാറിയതു പെണ്‍വാണിഭ സംഘത്തിനാണെന്നു മനസ്സിലായതോടെ അവര്‍ക്കു മുന്നില്‍ വഴങ്ങാന്‍ താന്‍ തയ്യാറായില്ല. ഇതോടെ മൂന്നു ദിവസം ഭക്ഷണം തരാതെ മുറിയില്‍ അടച്ചിട്ടു. തന്റെ മുറിയിലേക്കു കടത്തിവിട്ട ഇടപാടുകാരന്റെ കാലുപിടിച്ച്‌ അപേക്ഷിച്ചപ്പോള്‍ അയാള്‍ ഉപദ്രവിക്കാതെ പുറത്തുപോയി.

തുടര്‍ന്ന് സംഘത്തില്‍ ഉള്‍പ്പെട്ടവരോട് അയാള്‍ കയര്‍ത്തു സംസാരിച്ചതോടെയാണു തന്നെ മരുഭൂമിയില്‍ കുഴിച്ചുമൂടാന്‍ ഒരുങ്ങിയതെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ പിന്നീട് മരണ ഭയത്താല്‍ അവരുടെ താല്‍പര്യങ്ങള്‍ക്കു വഴങ്ങേണ്ടി വന്നതായും യുവതി പറഞ്ഞു. കേസില്‍ സിബിഐയുടെ പ്രധാന സാക്ഷിയാണ് ഈ യുവതി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *