KOYILANDY DIARY

The Perfect News Portal

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുപി സ്വദേശിയെ പോലീസ് പിടികൂടി

മലപ്പും: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുപി സ്വദേശിയെ ഹൈവേ പോലീസ് പിടികൂടി. ഉത്തര്‍ പ്രദേശിലെ സൂറത്ത് സ്വദേശി ഷരവണന്‍ (24)നെയാണ് ഹൈവേ പോലീസ് പീടികൂടി തിരൂരങ്ങാടി പോലീസില്‍ ഏല്‍പ്പിച്ചത്.

കോഴിക്കോട് നിന്നും കോട്ടയം പെരിങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സില്‍ നിന്നും വെന്നിയൂരില്‍ വെച്ചാണ് ഇയാളെ ഹൈവേ പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും രണ്ട് വലിയ ഗാര്‍ബേജ് ബാഗ് പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്.

170 പായ്ക്കറ്റ് ഹാന്‍സ്, 19 വലിയ പായ്ക്കറ്റ് ചൈനി ഗൈനി, 18 പായ്ക്കറ്റ് മറ്റു പുകയില ഉല്‍പ്പനങ്ങള്‍ എന്നിവയാണ് പിടികൂടിയത്. ഇയാള്‍ മംഗലാപുരത്ത് നിന്നും കേരളത്തിലേക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുന്നയാളാണെന്ന് സംശയിക്കുന്നതിനാല്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് തിരൂരങ്ങാടി എസ്‌ഐ വിശ്വനാഥന്‍ കാരയില്‍ പറഞ്ഞു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജറാക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *