KOYILANDY DIARY

The Perfect News Portal

നിയുക്തി 2017 തൊഴില്‍മേള ഫെബ്രുവരി 11-ന്

കോഴിക്കോട്: സ്വകാര്യ മേഖലയിലെ റിക്രൂട്ട്‌മെന്റ് രംഗത്തേക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിയുക്തി 2017 തൊഴില്‍ മേള ഫെബ്രുവരി 11-ന് നടക്കും. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. എഴുപതിലധികം കമ്പനികളും 15,000 ഉദ്യോഗാര്‍ഥികളും തൊഴില്‍ മേളയില്‍ പങ്കെടുക്കും. ഉദ്യോഗദായകരും ഉദ്യോഗാര്‍ഥികളും ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ചെയ്യണം. www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പേര് രജിസ്റ്റര്‍ചെയ്യാം. ഫോണ്‍: 0495-2370178.

Leave a Reply

Your email address will not be published. Required fields are marked *