KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ചു കയറി കടകൾ തകർന്നു

കൊയിലാണ്ടി: നഗരത്തിൽ നിയന്ത്രണംവിട്ട കാർ ഇടിച്ചു കയറി കടകൾ തകർന്നു.  മൊത്തവ്യാപാര സ്ഥാപനങ്ങളായ പി. കെ. ഷുഹൈബിൻ്റെ ഉടമസ്ഥതയിലുള്ള പി.കെ കോർപ്പറേഷൻ, കണ്ടോത്ത് ഹംസയുടെ കടയും കെട്ടിടത്തിന് മുകളിൽ പ്രവർത്തിക്കുന്ന  രണ്ട് ഓഫീസുകളും ഉൾപ്പെടെ തകർന്നിട്ടുണ്ട്. ഇന്നു പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കോട്ടയത്ത് നിന്ന്  തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കാർ മോഡേൺ ഫാസ്റ്റ്ഫുഡിന്റെ സ്റ്റെപ്പിൽ ഇടിച്ചാണ് പി.കെ. ട്രേഡേഴ്സിലേക്ക് ഇടിച്ച് കയറിയത്. ഇടിയുടെ ആഘാതത്തിൽ കടയുടെ ചുമരും, ഷട്ടറും പുർണ്ണമായും തകർന്നു.  കടയുടെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന മർച്ചൻ്റ്സ് അസോസിയേൻ്റെ ഓഫീസും തകർന്നിട്ടുണ്ട്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വ്യാപാരികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *