KOYILANDY DIARY

The Perfect News Portal

കൊണ്ടംവള്ളി പാടശേഖരത്ത് ഞാറ്‌ നടീൽ ഉത്സവം നടന്നു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് തരിശ് രഹിതമാക്കുന്നതിന്റെ ഭാഗമായി  കൊണ്ടം വള്ളി പാടശേഖരത്ത് ഞാറ്‌ നടീൽ ഉത്സവം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ശോഭ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരൻ അധ്യക്ഷത വഹിച്ചു. മേലൂർ എൽ.പി. സ്കൂളിലെ വിദ്യാർത്ഥികളും, അദ്ധ്യാപകരും കൊണ്ടം വള്ളി പാടശേഖര പ്രതിനിധികളും, നിരവധി നാട്ടുകാരും, കർഷക തൊഴിലാളികളും പങ്കെടുത്തു.

പഞ്ചായത്തിൽ താരിശായി കിടക്കുന്ന ഭൂമി കണ്ടെത്തി ഭൂ ഉടമകളുട യോഗം വിളിച്ച് നെൽകൃഷി നടത്തുകയും വിദ്യാർത്ഥികളിൽ കാർഷിക മേഖലയെ കുറിച്ച് അറിവ് എത്തിക്കുക എന്ന ലക്ഷ്യവും മുന്നിൽ കണ്ടാണ് ഗ്രാമപഞ്ചായത്ത് ഇത്തരം സംരംഭത്തിന് ഇറങ്ങി തിരിക്കുന്നത്. വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ശശിധരൻ വി.കെ, മെമ്പർ പുഷ്പ കുറുവണ്ണാരി,  കൃഷി ഓഫീസർ വിദ്യാ ബാബു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *