KOYILANDY DIARY

The Perfect News Portal

നിപ രോഗലക്ഷണങ്ങളോടു കൂടി ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്‌> നിപ രോഗലക്ഷണങ്ങളോടു കൂടി ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തലശ്ശേരി സ്വദേശി റോജ(38)യാണ് മരിച്ചത്. ഇവര്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇവര്‍ക്ക് നിപരോഗം സ്ഥിരീകരിച്ചിട്ടില്ല.

മൂന്ന്‌ ദിവസങ്ങള്‍ക്ക്‌ മുമ്ബാണ്‌ റോജയെ പനിബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. നിപാ വൈറസ്‌ പരിശോധന നെഗറ്റീവ്‌ ആയിരുന്നു.എന്നാല്‍ ഇന്നുരാവിലെ രോഗംകൂടിമരിക്കുകയായിരുന്നു. ഇതോടെ നിപാ ബാധിച്ചുള്ള മരണസംഖ്യ 17 ആയി. നിപാ രോഗലക്ഷണങ്ങളോടെ ആറുപേരെകൂടി കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *