KOYILANDY DIARY

The Perfect News Portal

നിത്യ രോഗിക്ക് മരുന്ന് എത്തിച്ച് നൽകിയ SYS സാന്ത്വനം പ്രവർത്തർക്ക് നഗരസഭാ ചെയർമാൻ്റെ പ്രശംസ

കൊയിലാണ്ടി: നിത്യരോഗിക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്ന് ലഭ്യമാക്കുന്നതിന് വഴിതേടിയ നഗരസഭ ചെയർമാന് പരിഹാരമായി എസ് വൈ എസ് സാന്ത്വനം വിംഗ്. ലോക് ഡൗൺ കാലത്ത് മുനിസിപ്പൽ പരിധിയിലെ
ഭിന്നശേഷിക്കാരനും നിർധനനുമായ നിത്യരോഗിക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്ന് കൊയിലാണ്ടിയിൽ നിന്നും ലഭിക്കാതെ വന്നപ്പോഴാണ് നഗരസഭ ചെയമാൻ അഡ്വ: കെ. സത്യനെ രോഗബാധിതനായ സഹോദരന്റെ കുടുംബം സമീപിച്ചത്.
സൗജന്യമായി മരുന്ന് ലഭിക്കാൻ കൊയിലാണ്ടിയിലെ സേവന മേഖലയിൽ പ്രവർത്തിക്കുന്ന എസ്.വൈ.എസ്  സാന്ത്വനം വിഭാഗത്തെ ചെയർമാൻ കാര്യങ്ങൾ അറിയിച്ചപ്പോൾ എസ്.വൈ.എസ് സാന്ത്വനം ഹെൽപ്പ് ഡെസ്ക്  വളണ്ടിയർമാർ മുഖേന കോഴിക്കേട് നിന്ന് മരുന്ന് കൊയിലാണ്ടിയിലെത്തിക്കുകയായിരുന്നു.
 നഗരസഭാചെയർമാൻ മരുന്ന് ഏറ്റുവാങ്ങി കുടുംബ്തതെ ഏൽപ്പിച്ചു. സാന്ത്വനം പ്രവർത്തകൻമാരുടെ സേവന പ്രവർത്തനങ്ങളിൽ ചെയർമാൻ നന്ദി രേഖപ്പെടുത്തി. സാന്ത്വനം സമിതി കൊയിലാണ്ടി സോൺ ചെയർമാൻ അബ്ദുൽ കരീം നിസാമി, സോൺ ജനറൽ സെക്രട്ടറി അൻഷാദ് സഖാഫി, ജമാൽ നന്തി, ശംസീർ സഫ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *