KOYILANDY DIARY

The Perfect News Portal

നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൊയിലാണ്ടി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കുറുവങ്ങാട് ഐ ടി ഐ യിൽ 2020-22 അധ്യയന വർഷം ആൾ ഇന്ത്യ ട്രേഡ് ടെസ്റ്റ്‌ പാസ്സായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മികച്ച വിദ്യാർത്തിയായി പ്ലമ്പർ ട്രേഡിലെ  ആദർശ് ആർ,എം അർഹനായി.

97% ആണ് ഈ വർഷത്തെ വിജയ ശതമാനം. കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. നിജില വിതരണം ഉത്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സി. സുധ അധ്യക്ഷത വഹിച്ചു. ഉന്നത വിജയികൾക്കുള്ള ഉപഹാര സമർപ്പണവും നടത്തി.

ഉത്തരമേഖല ട്രെയിനിങ് ഇൻസ്‌പെക്ടർ എ. ബാബുരാജൻ  സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചടങ്ങിൽ മികച്ച വിജയം സമ്മാനിച്ച അധ്യാപകരെ അനുമോദിച്ചു. സ്റ്റാഫ്‌ സെക്രട്ടറി രാജൻ മാസ്റ്റർ സംസാരിച്ചു. പ്രിൻസിപ്പാൾ പി.എം. മുജീബ് പി ടി എ പ്രസിഡണ്ട് ഷിബു, ശ്രീജിത, ഇൻസ്‌ട്രക്ടർമാരായ ലിജിന, അനു തങ്കച്ചൻ എന്നിവർ ആശംസ അറിയിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാ പരിപാടികളും നടന്നു.

Advertisements