KOYILANDY DIARY

The Perfect News Portal

നാല് സെന്റ് കോളനിയിലേക്ക് റോഡ് നിർമാണവുമായി എൻ. എസ്. എസ് വളണ്ടിയർമാർ

കൊയിലാണ്ടി : മുചുകന്ന ചെറുവാനത്ത് മീത്തൽ നാല് സെന്റ് കോളനിയിലേക്ക് എൻ. എസ്. എസ്. പ്രവർത്തകർ റോഡ് നിർമ്മിക്കുന്നു. കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ.എസ്. എസ്.വളണ്ടിയർമാർ.സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ചാണ് റോഡ് നിർമാണത്തിൽ ഏർപ്പെടുന്നത്. റോഡ് നിർമാണ പ്രവൃത്തിക്ക് തുടക്കം കുറിച്ചുകൊണ്ട് കെ.ദാസൻ എം.എൽ.എ. സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി അദ്ധ്യക്ഷത വഹിച്ചു. സി.കെ.ശശി, സി.വി.ഷാജി, പി.വത്സല, ഹെഡ്മാസ്റ്റർ സി.കെ.വാസു, സി.ജയരാജ്, പി. ടി. എ. പ്രസ,ിഡണ്ട് യു.കെ.ചന്ദ്രൻ, സ്മിത കോണിൽ, എ.സുബാഷ് കുമാർ, പി.കെ.നീതു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *