KOYILANDY DIARY

The Perfect News Portal

ഫാബ്രിക്ക് പെയിന്റിങ്ങ് പരിശീലനം തുടങ്ങി

കൊയിലാണ്ടി : ചേമഞ്ചേരി തുവ്വക്കോട് അന്യോന്യം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഫാബ്രിക്ക് പെയിന്റിങ്ങ് പരിശീലനം തുടങ്ങി. ഗ്രാമങ്ങളിലെ സ്ത്രീകൾക്കും യുവാക്കൾക്കും മൈക്രോ സംരംഭങ്ങൾ തുടങ്ങി  തൊഴിലും വരുമാനവും പര്യാപ്തമാക്കുതിനായി നബാർഡിന്റെ എം.ഇ.ഡി.പി. പദ്ധതി പ്രകാരം പരിശീലനം തുടങ്ങിയത്‌. പൂക്കാട് തോരായികടവിൽ നടനപ്രഭാ കേന്ദ്രത്തിൽ ആരംഭിച്ച പരിശീലനം ചേമഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഉണ്ണി തിയ്യക്കണ്ടി ഉദ്ഘാടനം ചെയ്തു. ഐ.ഡി.സി. താമരശ്ശേരി ഡയരക്ടർ കെ.കെ.എം. ഹനീഫ അദ്ധ്യക്ഷത വഹിച്ചു. പി.വി.ലത ക്ലാസ്സെടുത്തു. കെ.ടി.സുധീഷ് സ്വാഗതവും ടി.കെ. പ്രിയരഞ്ചൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *