KOYILANDY DIARY

The Perfect News Portal

നടുവത്തൂർ വ്യാജ വാറ്റ് കേന്ദ്രത്തിൽ റെയ്ഡ് 2 പേർ പിടിയിൽ

കൊയിലാണ്ടി> നടുവത്തൂർ വ്യാജ വാറ്റ് കേന്ദ്രത്തിൽ കൊയിലാണ്ടി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 2 പേർ പിടിയിൽ. നടുവത്തൂർ പുതുയോട്ടിൽതാഴ പറമ്പിൽ കോഴിത്തുമ്മൽ വേലായുധൻ, ലാലു എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് രണ്ടര ലിറ്റർ വാഷും, നാല് ലിറ്റർ ചാരായവും പിടികൂടി. കൊയിലാണ്ടി സർക്കിൾ ഇൻസ്‌പെക്ടർ യു. ഉണ്ണികൃഷ്ണൻ, എസ്.ഐ നിപുൺശങ്കർ, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, ഗണേഷ്, സുനിൽ, സുരേഷ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് അൽപ സമയത്തിനകം കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *