KOYILANDY DIARY

The Perfect News Portal

നിര്‍ധന രോഗികള്‍ക്ക് സൗജന്യമരുന്നും ചികിത്സയും നല്‍കി ഡിവൈഎഫ്ഐ മാതൃകയാകുന്നു

കോഴിക്കോട് : നിര്‍ധന രോഗികള്‍ക്ക് മാസംതോറും സൗജന്യമരുന്നും ചികിത്സയും നല്‍കി ഡിവൈഎഫ്ഐ പ്രവര്‍ത്തകള്‍ മാതൃകയാകുന്നു. ഡിവൈഎഫ്ഐ ചെലവൂര്‍ മേഖലാകമ്മിറ്റി നേതൃത്വത്തില്‍ നടക്കുന്ന ആയുര്‍വേദ ക്ളിനിക്കാണ് രജിസ്ട്രേഷന്‍ ഫീസ് പോലും വാങ്ങാതെ രോഗികള്‍ക്ക് സാന്ത്വനമാകുന്നത്. സിപിഐ എം വിരുപ്പില്‍ ബ്രാഞ്ച് ഓഫീസില്‍ മാസത്തില്‍ ഒരിക്കലാണ് ആയുര്‍വേദ ക്ളിനിക് നടത്തുന്നത്. ഇതുവഴി നൂറോളം രോഗികള്‍ക്കാണ് എല്ലാമാസവും സൌജന്യ പരിശോധനയും ചികിത്സയും ലഭിക്കുന്നത്.

പത്തുമാസം മുമ്പാണ് വിരുപ്പില്‍ പ്രദേശത്ത് സൌജന്യ ആയുര്‍വേദ ക്ളിനിക് ആരംഭിച്ചത്. ആയുര്‍വേദ ക്യാമ്പ് നടത്തിയായിരുന്നു തുടക്കം. തുടര്‍ന്ന് എല്ലാമാസവും ചികിത്സ നല്‍കുന്നതിനെപ്പറ്റിയായി ആലോചന. ക്യാമ്പില്‍ പങ്കെടുത്ത അമ്പതോളം പേര്‍ക്ക് എല്ലാ മാസവും ചികിത്സ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍, ഇവരെകൂടാതെയുള്ള നിര്‍ധന രോഗികള്‍ വന്നാല്‍ അര്‍ഹതയുള്ളവര്‍ക്ക് സൌജന്യ പരിശോധന നല്‍കും. ഇതോടെ ആയുര്‍വേദ ക്ളിനിക്കില്‍ നൂറോളംപേര്‍ ഒരുതവണ ചികിത്സക്കെത്തും.

മാസത്തില്‍ ഒരു ഞായറാഴ്ചയാണ് ചികിത്സ. ഇതിന് ഡോക്ടറുടെ സേവനവും ഉറപ്പാക്കും. ചെലവൂര്‍ ഷാഫി ദവാഖാനയിലെ ഡോ. ഷഹീര്‍അലി, ഡോക്ടര്‍മാരായ ദീപക്, അശ്വന്ത് എന്നിവരടങ്ങിയ സംഘമാണ് സൌജന്യ പരിശോധന നടത്തുന്നത്. കൂടാതെ, മറ്റുദിവസങ്ങളില്‍ അടിയന്തരഘട്ടങ്ങളില്‍ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ഡോക്ടര്‍മാരെ കാണാന്‍ സൌകര്യം ഒരുക്കും. ചികിത്സാച്ചെലവും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വഹിക്കും. ക്ളിനിക് പ്രവര്‍ത്തിക്കുന്ന ദിവസം ഫാര്‍മസിസ്റ്റിന്റെ സേവനവും ഉണ്ടാകും.

Advertisements

വിരുപ്പില്‍, മൂഴിക്കല്‍, കാളാണ്ടിത്താഴം, പുളിയന്‍കോട്കുന്ന് ഭാഗങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായും ചികിത്സക്കെത്തുന്നത്. ക്ളിനിക്കിലെത്തുന്ന രോഗിക്ക് ഒരുമാസത്തെ മരുന്ന് സൌജന്യമായി നല്‍കും. ജില്ലയിലെ വിവിധ കമ്പനികളില്‍ നിന്നാണ് മരുന്ന് ശേഖരിക്കുന്നത്. ആയുര്‍വേദ മെഡിക്കല്‍ റെപ്രസന്റേറ്റീവ് അസോസിയേഷന്‍ നേതൃത്വത്തിലും മരുന്നുകള്‍ എത്തിക്കുന്നുണ്ട്. 2015 ഡിസംബറിലാണ് ആയുര്‍വേദ ക്ളിനിക് ആരംഭിച്ചത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം എം പി മാസിന്റഹ്മാന്‍, രമേഷ് ശങ്കര്‍, ജഗന്നാഥന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള യുവാക്കളാണ് ക്ളിനിക്കിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *