KOYILANDY DIARY

The Perfect News Portal

ഭീമന്‍ രഘുവിനെതിരെ പൊലീസ് കേസ്

തിരുവനന്തപുരം :  ബേക്കറിയുടമയെ മര്‍ദിച്ചതിന് നടന്‍ ഭീമന്‍ രഘുവിനെതിരെയും സുഹൃത്ത് വിഷ്ണുവിനെതിരെയും പൊലീസ് കേസ്. തിരുവനന്തപുരം മരുതംകുഴിയിലെ ബേക്കറിയില്‍ ഐസ്ക്രീം കഴിക്കാനെത്തിയതായിരുന്നു ഭീമന്‍ രഘുവും സുഹൃത്തും. കാറിലിരുന്ന് ആവര്‍ത്തിച്ച്‌ ഐസ്ക്രീം ആവശ്യപ്പെട്ടപ്പോള്‍ കടയുടമ ശ്രീകേഷ് എതിര്‍ത്തതാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.