KOYILANDY DIARY

The Perfect News Portal

കേരള ജല അതോറിറ്റി കൊയിലാണ്ടി സബ് ഡിവിഷൻ സെക്ഷൻ ഓഫീസുകൾ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കേരള ജല അതോറിറ്റി കൊയിലാണ്ടി സബ് ഡിവിഷൻ സെക്ഷൻ ഓഫീസുകൾ, MLA കാനത്തിൽ ജമീല  ഉദ്ഘാടനം ചെയ്തു. സിവിൽ സ്റ്റേഷന് സമീപത്തായാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. നഗരസഭ അധ്യക്ഷ കെ.പി. സുധ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. കോഴിക്കോട് പി.എച്ച്. സർക്കിൾ സുപ്രണ്ടിങ് എഞ്ചിനീയർ ഡോ. ഗിരീശൻ പി. റിപ്പോർട്ട് അവതരിപ്പിച്ചു.

നഗരസഭ വൈസ് ചെയര്മാൻ അഡ്വ. കെ. സത്യൻ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.കെ. ചന്ദ്രൻ, അഡ്വ. സുനിൽ മോഹൻ, ഇ.എസ്. രാജൻ, ജയ്കിഷ് മാസ്റ്റർ. അഡ്വ. ടി.കെ. രാധാകൃഷ്ണൻ, സി. സത്യചന്ദ്രൻ, ഹുസൈൻ മുനാഫർ തങ്ങൾ, ജല അതോറിറ്റി ചീഫ് എഞ്ചിനീയർ ലീനാകുമാരി എസ് സ്വാഗതവും, കൊയിലാണ്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. ജഗനാഥൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *