KOYILANDY DIARY

The Perfect News Portal

ആനപ്പാറ ക്വാറി സമരം: പിന്തുണ അറിയിച്ച് അഡ്വ. പ്രവീൺ കുമാർ

കൊയിലാണ്ടി: ആനപ്പാറ ക്വാറിവിരുദ്ധ സമര പന്തലിൽ പിന്തുണ പ്രഖ്യാപിച്ച് ഡി.സി.സി. പ്രസിഡണ്ടെത്തി. കീഴരിയൂർ – നടുവത്തൂർ ആനപ്പാറ ക്വാറിയിലെ ഖനനം നിമിത്തം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾ നടത്തുന്ന സമരത്തോടൊപ്പം അവസാനം വരെ കോൺഗ്രസ് കമ്മിറ്റി ഉണ്ടാവുമെന്നും, ക്വാറിയിലെ ഉഗ്ര സ്ഫോടനങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ അപകടം വരുത്തിയുട്ടുണ്ടെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ പറഞ്ഞു. നടുവത്തൂർ ആനപ്പാറയിലെ ക്വാറിവിരുദ്ധ സമതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരപ്പന്തലിൽ പിന്തുണ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം വീടിനും ജീവനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് സ്ത്രീകളുടെ നേതൃത്വത്തിൽ നടത്തുന്ന സമരം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി മുൻ പ്രസിഡണ്ട് യു രാജീവൻ, ഡി.സി സി ജനറൽ സിക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ലോക്ക് പ്രസിഡണ്ട് കെ.പി വേണുഗോപാൽ, മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ, ചുക്കോത്ത് ബാലൻ നായർ, ടി.കെ ഗോപാലൻ, ഒ.കെ കുമാരൻ, എൻ.ടി ശിവാനന്ദൻ, വി.വി ചന്തപ്പൻ, വിശ്വനാഥൻ കെ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *