KOYILANDY DIARY

The Perfect News Portal

നഗരസഭയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ യജ്ഞത്തിൽ വൻ ജനപങ്കാളിത്തം

കൊയിലാണ്ടി:  ഗാന്ധിജയന്തി ദിനത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണ യഞ്ജത്തില്‍ വന്‍ ജനപങ്കാളിത്തം. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ നേതൃത്വം കൊടുത്ത ശുചീകരണത്തിന് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഫയര്‍ഫോഴസ് സേനാംഗങ്ങള്‍, കേരള വ്യാപാരി വ്യവസായ ഏകോപനസമിതി ഭാരവാഹികള്‍, ട്രേഡ് യൂിയന്‍ പ്രവര്‍ത്തകര്‍, വിവിധ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സന്നദ്ധ സേവാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നഗരസഭ ജീവനക്കാര്‍ തുടങ്ങിയവര്‍ അണിചേര്‍ന്നു. നഗരസഭാംഗങ്ങളും ആരോഗ്യ വിഭാഗം ജീവനക്കാരും സ്‌കൂള്‍ ടീച്ചര്‍മാരും വിവിധ സ്ഥലങ്ങളില്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *