KOYILANDY DIARY

The Perfect News Portal

ജവഹര്‍ സാസ്‌കാരിക പഠനകേന്ദ്രം ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരിയില്‍ ജവഹര്‍ പഠനകേന്ദ്രത്തിന് ഓഫീസ് കെട്ടിടം പ്രവര്‍ത്തനം ആരംഭിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് വി.വി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധി-കസ്തൂര്‍ബാ ജന്മവാര്‍ഷികാചരണത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങുന്ന വായനശാലയുടെ ഉദ്ഘാടനം മാടഞ്ചേരി സത്യനാഥനും,  ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കണ്ണഞ്ചേരി വിജയനും നിര്‍വ്വഹിച്ചു.

ജവഹര്‍ സാസ്‌കാരിക പഠനകേന്ദ്രം പ്രസിഡണ്ട് എന്‍.കെ.കെ.മാരാര്‍ അധ്യക്ഷത വഹിച്ചു. സി.വി.ബാലകൃഷ്ണന്‍, മോഹനന്‍ നമ്പാട്ട്, പി.ദാമോദരന്‍, യു.കെ.രാഘവന്‍, ശിവദാസ് ചേമഞ്ചേരി, സെക്രട്ടറി ടി.പി.രാഘവന്‍, വാഴയില്‍ ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അച്ചുതന്‍ പൂക്കാട് അവതരിപ്പിച്ച ഗാന്ധിസ്മൃതി കവിതാലാപനവും തെക്കേടത്ത് വാസുനായരുടെ ഗാനാഞ്ജലിയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *