KOYILANDY DIARY

The Perfect News Portal

നഗരമധ്യത്തിൽ മലിനജല കെട്ടിക്കിടക്കുന്നു: നാട്ടുകാർ ദുരിതത്തിൽ

കൊയിലാണ്ടി: നഗരമധ്യത്തിൽ മലിനജല കെട്ടിക്കിടക്കുന്നു. കൊയിലാണ്ടിബസ് സ്റ്റാൻ്റ് റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡാണ് മലിനജലത്തിലായത്. ഇവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെക്കും റെയിൽവെ സ്റ്റേഷനിലെക്കും, കൂടാതെ പ്രദേശത്തെ 25 ഓളം വീട്ടുകാരുടെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്ന പ്രധാന വഴിയാണിത്. നഗരസഭയുടെ ടൗൺ ഹാളിനു പിറകിലാണ് ഈ വഴി. നഗരസഭാ ഭരണാധികാരികൾ ഈ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം ഇനിയും ജനങ്ങളെ മലിന ജലം ചവിട്ടിക്കാതെ റോഡ് അറ്റകുറ്റപണികൾ നടത്താൻ തയ്യാറാവണമെന്ന ആവശ്യം പരക്കെ ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *