KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ വാക്സിൻ വിതരണത്തിൽ വീണ്ടും തിരിമറി: മത്സ്യതൊഴിലാളികൾക്ക് അനുവദിച്ച വാക്സിൻ ലീഗ് അനുഭാവികൾക്ക് വിതരണം ചെയ്തു

കൊയിലാണ്ടിയിൽ വാക്സിൻ വിതരണത്തിൽ വീണ്ടും തിരിമറി. മത്സ്യ തൊഴിലാളികൾക്ക് അനുവദിച്ച വാക്സിൻ ലീഗ് അനുകൂലികൾക്കും ബി.ജെ.പി. അനുഭാവികൾക്കു വീതംവെച്ച് കൊടുത്തതായി ആരോപണം. കൊയിലാണ്ടി നഗരഭയുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം തീരദേശത്ത് രോഗവ്യാപനം തടയുന്നതിന് വേണ്ടിയും, മത്സ്യതൊഴിലാളികൾക്ക് തടസ്സംകൂടാതെ ജോലിചെയ്യുനനതിനും വേണ്ടി ഇന്ന് തീരദേശമേഖലയിലുള്ള 600 പേർക്ക് വാക്സിൻ അനുവദിച്ചിരുന്നു. നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ നടന്നുവരുന്ന വാക്സിനേഷൻ ക്യാമ്പിൽ വെച്ച് വിതരണം ചെയ്യുന്നതിന് വേണ്ടി ഹാർബർ മാനേജ്മെൻ്റ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു.

എന്നാൽ മുസ്ലിം ലീഗ് നേതാവും നഗരസഭ കൌൺസിലറുമായ വി.പി. ഇബ്രാഹിംകുട്ടിയുടെ നേതൃത്വത്തിൽ 200ൽ അധികം വാക്സിൻ ലീഗ് ബി.ജെ.പി. അനുഭാവികൾക്ക് മറിച്ച് കൊടുത്തതായാണ് ആക്ഷേപം ഉയരുന്നത്. ബിജെപിയുടെ രണ്ട് കൊൺസിലർമാരും ഇതിന് കൂട്ട് നിന്നതായാണ് അറിയുന്നത്. സംഭവം വളരെ ഗൌരവമുള്ളതാണെന്ന് ഇടതുമുന്നണി നേതാക്കൾ പറയുന്നു. മത്സ്യതൊഴിലാളികളെ വഞ്ചിച്ച് വേണ്ടപ്പെട്ടവർക്ക് വാക്സിൻ അനുവദിച്ച് പക്ഷപാതപരമായി പെരുമാറുന്ന ലീഗ് കൌൺസിലർക്കെതിരെ നടപടി വേണമെന്നാണ് ഇടതുമുന്നണി നേതാക്കൾ പറയുന്നത്. വ്യാഴാഴ്ച വിതരണം ചെയ്ത വാക്സിൻ ലിസ്റ്റ് പരിശോധനക്ക് വിധേയമാക്കണമെന്നും ഇവർ പറയുന്നു. സംഭവത്തിൽ വെള്ളിയാഴ്ച ജില്ലാ കലക്ടർക്ക് പരാതികൊടുക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.

കഴിഞ്ഞമാസം മറ്റൊരു ലിഗ് കൌൺസിലർ വാക്സിൻ വിഷയത്തിൽ പക്ഷപാതപരമായി പെരുമാറിയ സംഭവത്തിൽ നഗരസഭയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിൽ തെരഞ്ഞെടുപ്പി കമ്മീഷൻ്റെ പ്രതികരണം വരാനിരിക്കുകയാണ്. അതിനിടയിലാണ് പുതിയ സംഭവം ഉണ്ടായത്. മുഴുവൻ മത്സ്യ തൊഴിലാളികളും വാക്സിനേഷൻ ക്യാമ്പിൽ പങ്കെടുക്കണമെന്ന് നഗരസഭ പ്രത്യേകം ആവശ്യപ്പെടുകയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പല തൊഴിലാളികളും വാക്സിൻ ലഭിച്ചില്ലെന്ന് പരാതിപ്പെടുകയാണ്. ഞങ്ങളെ ആരും സമീപിച്ചില്ലെന്നാണ് ഇവർ പറയുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *