KOYILANDY DIARY

The Perfect News Portal

കെ-റെയിൽ ജനകീയ വിരുദ്ധ സമിതി നഗരസഭ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി

കൊയിലാണ്ടി: കേരളത്തെ രണ്ടായി വിഭജിക്കുന്ന പതിനായിരങ്ങളെ കുടിയൊഴിപ്പിക്കുന്ന കെ റെയിൽ വേണ്ടേ വേണ്ട എന്ന മുദ്രവാക്യവുമായി കെ-റെയിൽ ജനകീയ വിരുദ്ധ സമിതി കൊയിലാണ്ടി മുനിസിപ്പൽ ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ കൌൺസിലർ പി. രത്നവള്ളി ടീച്ചർ ഉൽഘാടനം ചെയ്തു. സമിതി ചെയർമാൻ കെ. സുകുമാരൻ മാസ്റ്റർ അധക്ഷത വഹിച്ചു. ധർണ്ണയിൽ, നഗരസഭ കൗൺസിലർ മനോജ് പയറ്റുവളപ്പിൽ, സുരേഷ് കുമാർ, കെ. എസ്സ്. ഗോപാലകൃഷ്ണൻ, രാഘവൻ മാസ്റ്റർ, പ്രജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *