KOYILANDY DIARY

The Perfect News Portal

ദേശീയ പൗരത്വ ബില്ലിന്റെ കാണാപ്പുറങ്ങൾ എന്ന വിഷയത്തിൽ മുത്താമ്പിയിൽ പ്രതിഷേധ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ദേശീയ പൗരത്വ ബില്ലിന്റെ കാണാപ്പുറങ്ങൾ എന്ന വിഷയത്തിൽ മുത്താമ്പിയിൽ പ്രതിഷേധ
സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. കെ.പി.സി.സി. അംഗം യു. രാജീവൻ മാസ്റ്റർ സദസ്സ് ഉദ്ഘാടനം ചെയ്തു. അണേല അരവിന്ദൻ മുഖ്യ പ്രഭാഷണം നടത്തി. പുഷ്പ ശീധരൻ ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് വി.വി. സുധാകരൻ, മണ്ഡലം പ്രസിഡണ്ട് അഡ്വ. കെ. സതീഷ് കുമാർ, യൂത്ത്‌കോണ്ഡഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് റാഷിദ്‌ മുത്താമ്പി, എന്നിവർ സംസാരിച്ചു.  എരപുനത്തിൽ റഷീദ് സ്വാഗതം പറഞ്ഞു. ഷാജു പിലാക്കാട്ട്, ബാബുരാജ്, രവി കൊല്ലോറക്കൽ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *