KOYILANDY DIARY

The Perfect News Portal

ദിശയുടെ ഭാഗമായി വിദ്യാലയങ്ങളിലെ അടുക്കളയിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി വിദ്യാലയങ്ങളിലെ അടുക്കളയിലേക്ക് ആവശ്യമായ വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തു. ഭക്ഷണം രുചികരവും, സുരക്ഷിതവുമായി പാചകം ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 

നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ. കെ. ഷിജു മാസ്റ്റർ ഉദ്ഘടനം ചെയ്തു. കൗൺസിലർ കൗൺസിലർ വി. പി. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്റ്റർ കെ. കെ. ചന്ദ്രമതി പദ്ധതി വിശദീകരണം ചെയ്തു. കൗൺസിലർ പി. എം. ബിജു, സി. ജയരാജ്‌, കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷാജി പാതിരിക്കാട് സ്വാഗതവും, വിജി. പി.ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *