KOYILANDY DIARY

The Perfect News Portal

ജനകീയ ഹോട്ടലുടമകൾക്ക് കുടുംബശ്രീ ജില്ലാമിഷൻ്റെ ആഭിമുഖ്യത്തിൽ തൊഴിലിൽ വൈദഗ്ദ്യ പരിശീലനം നൽകി

കൊയിലാണ്ടി: ജില്ലയിലെ ജനകീയ ഹോട്ടലുടമകൾക്ക് കുടുംബശ്രീ  ജില്ലാമിഷൻ്റെ ആഭിമുഖ്യത്തിൽ തൊഴിലിൽ വൈദഗ്ദ്യ പരിശീലനം നൽകി. പരിശീലനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ നിർവ്വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ  പി.സി.കവിത അധ്യക്ഷത വഹിച്ചു.

നഗരസഭ വൈസ് ചെയർപേഴ്സൺ വി.കെ.പത്മിനി, സ്ഥിരം സമിതി അധ്യക്ഷ വി.കെ.അജിത, ഇഫ്രാൻ സി.ഇ.ഒ.അജയൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ.എം. പ്രസാദ്, സി.ഡി.എസ്.അധ്യക്ഷമാരായ എം.പി. ഇന്ദുലേഖ, യു.കെ.റീജ, ജില്ലാ പ്രോഗ്രാം ഓഫീസർ എൻ.കെ.ശ്രീ ഹരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *