KOYILANDY DIARY

The Perfect News Portal

ത​മി​ഴ് സാഹിത്യകാരന്‍ അശോക മിത്രന്‍ അന്തരിച്ചു

ചെന്നൈ: സ്വാതന്ത്ര്യാനന്തര തമിഴ് സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ അശോക മിത്രന്‍ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 85 വയസായിരുന്നു.

1931 സെപ്റ്റംബര്‍ 22ന് സെക്കന്ദരാബാദിലാണ് അദ്ദേഹം ജനിച്ചത്. ത്യാഗരാജന്‍ എന്നായിരുന്നു യഥാര്‍ഥ പേര്. 1952ല്‍ പിതാവിന്റെ മരണശേഷമാണ് അദ്ദേഹം ചെന്നൈയിലേക്ക് താമസം മാറ്റുന്നത്. തുടര്‍ന്ന് തമിഴ് സാഹിത്യത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യമായി മാറുകയായിരുന്നു.

അപ്പാവിന്‍ സ്നേഹിതര്‍ എന്ന ചെറുകഥാ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. മൂന്ന് തവണ തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *