KOYILANDY DIARY

The Perfect News Portal

തൈ വിതരണോദ്ഘാടനം നിർവ്വഹിച്ചു

കൊയിലാണ്ടി> നഗരസഭ കൃഷിഭവൻ മുഖേന 2016-17 വർഷത്തെ പദ്ധതിപ്രകാരം തെങ്ങിൻ തൈകളുടേയും, കുരുമുളക് തൈകളുടേയും വിതരണോത്ഘാടനം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ വാർഡ് കൗൺസിലർ പി.എം ബിജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ.കെ ഭാസ്‌ക്കരൻ, കൗൺസിലർ എം. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ സബ്‌ന സൈനുദ്ദീൻ സ്വാഗതം പറഞ്ഞു.